Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Stations

ട്രെ​യി​നു​ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം; കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വേ​ട്ട അ​ഭി​ജി​ത്ത് പി​ടി​യി​ൽ

കൊ​ല്ലം: കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ട്രെ​യി​നു​ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. പ​ര​വൂ​ർ സ്വ​ദേ​ശി​യാ​യ വേ​ട്ട അ​ഭി​ജി​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന​യാ​ളാ​ണ് കൊ​ല്ലം റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മോ​ഷ​ണ​ക്കേ​സി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ശേ​ഷം ക​വ​ർ​ച്ചാ പ​ര​മ്പ​ര​ക​ൾ തു​ട​ര​വേ​യാ​ണ് പ്ര​തി കൊ​ല്ല​ത്ത് പി​ടി​യി​ലാ​യ​ത്. യാ​ത്ര​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന ടി​ക്ക​റ്റ് എ​ടു​ത്ത് സ​ഞ്ച​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ പ്ര​ധാ​ന രീ​തി. യാ​ത്ര​ക്കാ​രു​ടെ ലാ​പ്പ് ടോ​പ്പ് അ​ട​ങ്ങി​യ ബാ​ഗു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​വ​രു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.

ത​മി​ഴ്നാ​ട്ടി​ൽ മോ​ഷ​ണ കു​റ്റ​ത്തി​ന് പി​ടി​യി​ലാ​യ പ്ര​തി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​കും വ​ഴി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും താ​വ​ള​മാ​ക്കി മോ​ഷ​ണ പ​ര​മ്പ​ര​ക​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സും യാ​ത്ര​ക്കാ​രും സി​എം ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ശാ​സ്താം​കോ​ട്ട പോ​ലീ​സും ചേ​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ റെ​യി​ൽ​വേ പോ​ലീ​സു​കാ​രാ​യ അ​രു​ൺ​ദേ​വി​നും രാ​ജേ​ഷ് കു​മാ​റി​നും പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ​നി​ന്നു മോ​ഷ​ണ​മു​ത​ലാ​യ 65500 രൂ​പ, ഒ​രു ലാ​പ്പ് ടോ​പ്പ്, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

1731 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ൽ

പ​​​ര​​​വൂ​​​ർ : രാ​​​ജ്യ​​​ത്തെ 1731 റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി. ഒ​​​പ്പം11, 953 കോ​​​ച്ചു​​​ക​​​ളി​​​ലും സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ച​​​താ​​​യി റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

സു​​​ര​​​ക്ഷി​​​ത​​​മാ​​​യ യാ​​​ത്രാ ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കു​​​ന്നി​​​ന് കൂ​​​ടു​​​ത​​​ൽ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കോ​​​ച്ചു​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ന്യൂ​​​ഡ​​​ൽ​​​ഹി റെ​​​യി​​​ൽ​​​വേ സ്‌​​​റ്റേ​​​ഷ​​​നി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​വി​​​ടെ നി​​​ല​​​വി​​​ൽ 250 കാ​​​മ​​​റ​​​ക​​​ളാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

എ​​​ൻ​​​ട്രി - എ​​​ക്സി​​​റ്റ് പോ​​​യി​​​ന്‍റു​​​ക​​​ൾ, ഫു​​​ട് ഓ​​​വ​​​ർ​​​ബ്രി​​​ഡ്ജു​​​ക​​​ൾ, പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ, കാ​​​ത്തി​​​രി​​​പ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും ത​​​ട​​​സ​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കാ​​​മ​​​റ​​​ക​​​ളാ​​​ണ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2025 ഫെ​​​ബ്രു​​​വ​​​രി 15ന് ​​​ഉ​​​ണ്ടാ​​​യ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ തി​​​ര​​​ക്കും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​വി​​​ടെ ഇ​​​ത്ര​​​യും കൂ​​​ടു​​​ത​​​ൽ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ച​​​ത്.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നും സം​​​വി​​​ധാ​​​നം ഏ​​​റെ ഗു​​​ണ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ പ്ര​​​മു​​​ഖ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ കാ​​​മ​​​റ​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്ഥാ​​​പി​​​ക്കാ​​​നും റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നും മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്ത് നി​​​ല​​​വി​​​ൽ 6117 റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ വൈ - ​​​ഫൈ സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ ക​​​ണ​​​ക്ടി​​​വി​​​റ്റി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​തൊ​​​രു ഡി​​​ജി​​​റ്റ​​​ൽ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണെ​​​ന്നാ​​​ണ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​​അ​​​ധി​​​ക ബ​​​ജ​​​റ്റ് തു​​​ക ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​ടു​​​ത്ത ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സൗ​​​ജ​​​ന്യ വൈ-​​​ഫൈ ആ​​​ക്സ​​​സ് ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

തി​​​ര​​​ക്കേ​​​റി​​​യ മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ മു​​​ത​​​ൽ വി​​​ദൂ​​​ര ഔ​​​ട്ട് പോ​​​സ്‌​​​റ്റു​​​ക​​​ൾ വ​​​രെ​​​യു​​​ള്ള റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ വ​​​രെ ഇ​​​പ്പോ​​​ൾ ദ​​​ശ​​​ക്ഷേ​​​ക്ക​​​ണ​​​ക്കി​​​ന് ദൈ​​​നം​​​ദി​​​ന യാ​​​ത്ര​​​ക്കാ​​​ർ ഈ ​​​സൗ​​​ജ​​​ന്യ സം​​​വി​​​ധാ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. റെ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത പൊ​​​തു ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ആ​​​ക്സ​​​സി​​​ൽ ഇ​​​ത് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യെ ലോ​​​ക​​​ത്ത് മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Kerala

76 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഹോ​ൾ​ഡിം​ഗ് ഏ​രി​യ​

പ​​​ര​​​വൂ​​​ർ (കൊ​​​ല്ലം): യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​നും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്ഥി​​​രം ഹോ​​​ൾ​​​ഡിം​​​ഗ് ഏ​​​രി​​​യ​ സ്ഥാ​​​പി​​​ക്കു​​​ന്നു.

വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത ടി​​​ക്ക​​​റ്റ് ഉ​​​ള്ള​​​വ​​​ർ​​​ക്കും വേ​​​ണ്ടി​​​യാ​​​ണ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് പു​​​റ​​​ത്ത് ഈ ​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​ക. ഇ​​​വി​​​ടെ ടി​​​ക്ക​​​റ്റിം​​​ഗ് സോ​​​ൺ, വൈ-​​​ഫൈ, സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ, ല​​​ഗേ​​​ജ് സ്കാ​​​ന​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കും.


വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ഉ​​​ത്സ​​​വ സീ​​​സ​​​ണു​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 35 പ്ര​​​ധാ​​​ന സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ റി​​​യ​​​ൽ ടൈം ​​​മാ​​​പ്പിം​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ച്ച് (ത​​​ത്സ​​​മ​​​യ മാ​​​പ്പിം​​​ഗ്) തി​​​ര​​​ക്ക് നി​​​രീ​​​ക്ഷി​​​ക്കാ​​​നും അ​​​വ​​​യ്ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നും റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

പ്രധാന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പാ​നി​ക് ബ​ട്ട​ണു​ക​ൾ വരുന്നു


കൊ​​​​ല്ലം: അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളോ അ​​​​ത്യാ​​​​ഹി​​​​ത​​​​ങ്ങ​​​​ളോ സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ അ​​​​തി​​​​നെ അ​​​​തി​​​​വേ​​​​ഗം നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ന് റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ത്ത് പാ​​​​നി​​​​ക് ബ​​​​ട്ട​​​​ണു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്നു. തി​​​​ര​​​​ക്കേ​​​​റി​​​​യ പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ലെ 117 സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് പാ​​​​നി​​​​ക് ബ​​​​ട്ട​​​​ണു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. പ​​​​രീ​​​​ക്ഷ​​​​ണാ​​​​ർ​​​​ഥം ചി​​​​ല സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഇ​​​​ത് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞു.

സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് ഉ​​​​ള്ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​ശ​​​​ത്തു​​​​മാ​​​​യി​​​​ട്ടാ​​​​ണ് ബ​​​​ട്ട​​​​ണു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ക.

അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് പ്ര​​​​ത്യേ​​​​കി​​​​ച്ച് സ്ത്രീ​​​​ക​​​​ൾ​​​​ക്ക് റെ​​​​യി​​​​ൽ​​​​വേ സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​സം​​​​വി​​​​ധാ​​​​നം രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ പാ​​​​നി​​​​ക് ബ​​​​ട്ട​​​​ൺ അ​​​​മ​​​​ർ​​​​ത്തു​​​​മ്പോ​​​​ൾ ആ​​​​ർ​​​​പി​​​​എ​​​​ഫ് ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മി​​​​ലേ​​​​ക്കും സ്റ്റേ​​​​ഷ​​​​നി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും ഉ​​​​ട​​​​ൻ ജാ​​​​ഗ്ര​​​​താ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ക്കും. ഇ​​​​തു​​​​വ​​​​ഴി സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തി ഉ​​​​ട​​​​ൻ സ​​​​ഹാ​​​​യം എ​​​​ത്തി​​​​ക്കാ​​​​നോ ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നോ സാ​​​​ധി​​​​ക്കും. എ​​​​ന്നാ​​​​ൽ ഈ ​​​​സൗ​​​​ക​​​​ര്യം ദു​​​​രൂ​​​​പ​​​​യോ​​​​ഗം ചെ​​​​യ്യാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു​​​​ണ്ട്.

പ​​​​ക്ഷേ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലെ കോ​​​​ച്ചു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ഥ​​​​മാ​​​​യി ഇ​​​​പ്പോ​​​​ൾ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ പ്ര​​​​മു​​​​ഖ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ ഏ​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും നി​​​​രീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടും എ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up